ജിദ്ധ: പുണ്യനഗരിയായ മക്കയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സിത്തിൻ സ്ട്രീറ്റില്‍ കാൽനടയാത്രക്കാർക്കുള്ള നടപ്പാലത്തിന് സമീപത്താണ് തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടത്. കഴിഞ്ഞ ദിവസം പുലർച്ചയോടെ കുഞ്ഞിനെ കണ്ട വഴിയാത്രികർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സുരക്ഷാവകുപ്പ് അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി. റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.