മക്കളെ നടുറോട്ടിൽ ഉപേക്ഷിച്ച് ച്ച കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തും പ​തി​മൂ​ന്നും വ​യ​സു​ള്ള മ​ക്ക​ളെ നടുറോട്ടി​ൽ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം സ്വ​ദേ​ശി ബീ​ന​യാ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 14-ാം തി​യ​തി രണ്ട് ആൺമ​ക്ക​ളെ​യും കൂ​ട്ടി മ​ല​യാ​ല​പ്പു​ഴ​യി​ലെ ബ​ന്ധു വീ​ട്ടി​ലേ​ക്കു പോ​യ​താ​ണു ബീ​ന. പ​ക്ഷെ ബ​ന്ധു വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ബീ​ന മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് അ​വി​ടെ കാ​ത്തു​നി​ന്ന കാ​മു​ക​ൻ ര​തീ​ഷി​ന് ഒ​പ്പം ഇവർ ക​ട​ന്നു​ക​ള​യുകയാരിരുന്നു.

ചെ​ന്നൈ, രാ​മേ​ശ്വ​രം, തേ​നി, ബം​ഗ​ളു​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​ശേ​ഷം തി​രി​കെ നാ​ട്ടി​ലെ​ത്തി ക​ട​മ്മ​നി​ട്ട​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി ക​ഴി​യ​വേ​യാ​ണ് ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സിം ​കാ​ർ​ഡ് മാ​റ്റി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ സ​ഞ്ചാ​രം.

ബീ​ന​യു​ടെ ഭ​ർ​ത്താ​വ് മു​ന്പ് ഗ​ൾ​ഫി​ലാ​യി​രു​ന്നു. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ര​ണ്ട് ത​വ​ണ വി​വാ​ഹം ക​ഴി​ച്ച​യാ​ളാ​ണു ര​തീ​ഷ്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്.