ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി മുസ്‍ലിം ലീഗില്‍ പൊട്ടിത്തെറി. മഞ്ചേശ്വരത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുതെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ രംഗത്തുവന്നത്
മുസ്‍ലിം ലീഗ് കാസ്‍കോട് ജില്ലാ പ്രസിഡന്‍റ് എം.സി.കമറുദ്ദീന്‍റെ പേര് നിര്‍ദേശിച്ചപ്പോഴാണ് എതിര്‍പ്പുയര്‍ന്നത്. കന്നഡ ഭാഷാ മേഖലയില്‍ സ്വാധീനമുള്ള യൂത്ത് ലീഗ് നേതാവ് എ.കെ.എം.അഷ്റഫിനെ സ്ഥാനാര്‍ഥിയാക്കണണെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു.