മണിചേട്ടന് ആദരവുമായി മാഷ് അപ്പ്‌ വീഡിയോ

മലയാളികളുടെപ്രിയപ്പെട്ട കലാഭവൻ മണിയുടെ അൻപതാം പിറന്നാളിന് അദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ട് ഒരുക്കിയ മാഷ് അപ്പ്‌ വീഡിയോ തരംഗമായി കൊണ്ടിരിക്കുന്നു. അപ്രതീക്ഷിതമായ മണിയുടെ വേർപാട് ആരാധകരുടെ മനസ്സിൽ ഇന്നും നീറുന്ന ഒരേടായി നിലനിൽക്കുന്നു. മണി എന്ന കലാകാരനെ കലാഭവൻ മണി ആക്കിയ പഴയകാലം മുതൽ അദ്ദേഹത്തിൻറെ അഭിനയജീവിതത്തിലെ ഓരോ സുപ്രധാന രംഗങ്ങളും കോർത്തിണക്കിയാണ് 6 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.