കുവൈറ്റ് സിറ്റി: ഭരണഘടന സംരക്ഷിക്കുക, ദേശീയ പൌരത്വ നിയമം റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനുവരി 26-ന് ഒരുക്കുന്ന മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഡ്യവുമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്. മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രതിജ്ഞ ചൊല്ലിയും, പ്രതീകാത്മകമായി മനുഷ്യ മതിൽ തീർത്തുമാണ് പ്രവർത്തകർ മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. കല കുവൈറ്റ് ജനറൽ സെക്രട്ടറി സികെ നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാലു മേഖലകളിൽ നിന്നുമായി നൂറുകണക്കിനാളുകളാണ് പ്രതീകാത്മ മനുഷ്യ മതിലിൽ പങ്കെടുക്കുവാനായി അണി ചേർന്നത്.