ന്യൂഡൽഹി: ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭേക്കർ, 18 കാരനായ ചെസ് ലോക ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, പാരാലിമ്പിക്‌സ് സ്വർണം നേടിയ ഹൈജംപ് താരം പ്രവീൺ കുമാർ എന്നിവർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന സമ്മാനിച്ചു. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന രാജകീയ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു തിരഞ്ഞെടുത്ത കായികതാരങ്ങൾക്ക് ദേശീയ കായിക അവാർഡുകൾ സമ്മാനിച്ചു.