മലപ്പുറം ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

 

മ​ല​പ്പു​റം: മലപ്പുറം ജി​ല്ല​യി​ൽ വീണ്ടും
എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ഈ
സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ
ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന
അ​റി​യി​ച്ചു. പാ​ണ്ടി​ക്കാ​ട് എ​ ആ​ർ
ക്യാ​മ്പിലെ ഒൻപത് പോ​ലീ​സു​കാ​ർ​ക്കാ​ണ്
അ​സു​ഖം പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്.എ​ന്നാ​ൽ
ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും
രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു ജി​ല്ല​യി​ൽ
സ്റ്റോ​ക്കു​ണ്ടെ​ന്നും ഇ​തു സൗ​ജ​ന്യ​മാ​യി
ല​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
അ​റി​യി​ച്ചിട്ടുണ്ട്.
ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ
ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ
മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ നി​ർ​ദേ​ശം
ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ മ​രു​ന്നും
ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ​നി, ജ​ല​ദോ​ഷം,
തൊ​ണ്ട​വേ​ദ​ന എ​ന്നി​വ​യാ​ണ് എ​ച്ച്1
എ​ൻ1 രോ​ഗ​ത്തി​ന്‍റെ
പ്ര​ാഥമിക ല​ക്ഷ​ണം. ല​ക്ഷ​ണ​ങ്ങ​ൾ
ക​ണ്ടു​തു​ട​ങ്ങു​മ്പോൾ ത​ന്നെ ഡോ​ക്ട​റെ
സ​മീ​പി​ക്ക​ണം. ഗ​ർ​ഭി​ണി​ക​ൾ, ര​ണ്ടു
വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ,
വ​യോ​ധി​ക​ർ, ദീ​ർ​ഘ​കാ​ല​മാ​യി മ​റ്റു
രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ,
രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ അ​സു​ഖ ല​ക്ഷ​ണ​ങ്ങ​ൾ
കാണുമ്പോൾ ത​ന്നെ ഉ​ട​ന​ടി
ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ
തേ​ടേ​ണ്ട​താ​ണ്.