മഴ തുടരും

കുവൈത്ത് സിറ്റി: കുവൈത്തിൽ മഴ തുടരും. ശക്തി കുറഞ്ഞതും കനത്തതുമായി പലതീവ്രതകളിലായിരിക്കും മഴ തുടരുക. അതേ സമയം തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ വ്യത്യസ്ത മഴ തുടരാനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്
ഇടയ്ക്കിടെയുള്ള മഴ ചിലപ്പോൾ കനത്തതും ഇടിമിന്നലോട് കൂടിയതുമായിരിക്കും പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ.ഞായറാഴ്ച ഉച്ചയോടെ, മേഘങ്ങളുടെ അളവ് കുറയുകയും മൂടൽമഞ്ഞ് രൂപപ്പെടുന്നതുമൂലം വൈകുന്നേരങ്ങളിലും അതിരാവിലെയും ദൃശ്യപരത കുറയുകയും മഴയുടെ സാധ്യത ക്രമേണ കുറയുകയും ചെയ്യും.