മസ്തിഷ്കാഘാതം: ഒന്നരവർഷമായി കുവൈറ്റിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈറ്റ്: കഴിഞ്ഞ ഒന്നരവർഷത്തോളമായി കുവൈറ്റിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കുവൈറ്റ് സ്വദേശി അലക്സാണ്ടർ അബ്രഹാം (60) ആണ് മരിച്ചത്. ഫര്‍വാനിയിൽ സാറ ഇന്റർനാഷണൽ കമ്പനി ജീവനക്കാരനായിരുന്നു അലക്സാണ്ടർ. മെഹബൂലയിലെ താമസസ്ഥലത്തു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ 2018ലാണ് മസ്തിഷ്കാഘാതം സംഭവിച്ചത്.

അന്നുമുതൽ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.