മഹബൂല ബ്രദേഴ്‌സ് കെ കെ എം എ  ഓൺകോസ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ജേതാക്കൾ

 

കുവൈത് സിറ്റി :കെ കെ എം എ  ഓൺകോസ്റ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മഹബൂല ബ്രദേഴ്‌സ് ജേതാക്കളായി. മംഗഫ് ഫ്‌ളെഡ്‌ലൈറ് സ്റ്റേഡിയത്തിൽ  ആവേശകരമായ ഫൈനൽ മത്സരത്തിൽ ജഹ്റ സ്ട്രൈക്കേഴ്സിനെ ട്രൈ ബ്രേക്കറിൽ ഒരു ഗോളിന് തോൽപിച്ചാണ് മഹബൂല ചാമ്പ്യന്മാരായത്  .  തുല്യശക്തികൾ തമ്മിൽ ഇഞ്ചോടിച്ചു പോരാട്ടം കാഴ്ചവെച്ച മത്സരത്തിൽ ഇരു പകുതിയിലും ഇരു ടീമും ഓരോ ഗോൾ നേടി സമനിലയിലായതിനെ തുടന്ന് മത്സരം ട്രൈ ബ്രേക്കറിലേക് നീളുകയായിരുന്നു.

സെമിഫൈനൽ മത്സരങ്ങളിൽ  ജഹ്റ സ്‌ട്രൈക്കേഴ്‌സ് അബു ഹലീഫ ചലഞ്ചേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളിനു പരാജയപ്പെടുത്തി.മഹ്ബൂല ബ്രദേഴ്‌സും സിറ്റി ബ്രദേഴ്‌സും തമ്മിൽ നടന്ന രണ്ടാം സെമി മത്സരം ഇരു പകുതിയിലും, പിനീട് ട്രൈബ്രേക്കറിലും തുല്യനിലയിൽ വന്നതിനെ തുടർന്ന് ടോസിലൂടെ മഹ്ബൂലബ്രദേഴ്‌സ്  ഫൈനലിലേക് ബർത്ത് നേടി . ലൂസേഴ്‌സ് ഫൈനലിൽ ഏറ്റുമുട്ടിയ  സിറ്റി ബ്രദേഴ്‌സ് മൂന്നൂം അബു ഹലീഫ ചലഞ്ചേഴ്‌സ് നാലാംസ്ഥാനവും നേടി.

പ്രാഥമിക റൌണ്ട് മത്സരങ്ങളിൽ ജഹ്റ ,മംഗഫ് ,അബു ഹലീഫ , ഖൈത്താൻ , സാൽമിയ , സിറ്റി, കർണ്ണാടക  മഹ്ബൂല ടീമുകളാണ് ക്വർട്ടറിലേക് കടന്നത് .

പ്രമുഖ അന്തർദേശീയ ഫുട്ബോൾ താരവും ഇന്ത്യൻ ഫുട്ബാൾ ടീം അംഗവുമായ യൂ  ഷറഫലി  ജേതാക്കൾക് ട്രോഫിയും ക്യാഷ് അവാർഡും  സമ്മാനിചു .  സന്തോഷ് ട്രോഫി താരം ജയകുമാർ സമ്മാനദാന ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. കെ കെ എം എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ , മുൻ ചെയർമാൻ പി കെ അക്‌ബർ സിദ്ധീഖ് ,ചെയർമാൻ എൻ എ മുനീർ , വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ , പ്രസിഡന്റ് എ പി അബ്ദുൽ സലാം , ജനറൽ സെക്രട്ടറി കെ സി റഫീഖ് , മുൻ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ , വർക്കിംഗ് പ്രസിഡന്റു കെ ബഷീർ , ഓർഗനൈസിംഗ് സെക്രട്ടറി  കെ സി ഗഫൂർ , ട്രഷറർ സി ഫിറോസ് ,ആർട്സ് ആൻഡ് സ്പോർട്സ് വൈസ് പ്രസിഡന്റു വി കെ ഗഫൂർ എന്നിവർ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു .

അബു ഹലീഫ ചലഞ്ചേഴ്‌സ് കളിക്കാരൻ മുഹമ്മദ് റാഫി ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു വ്യക്തിഗത ജേതാക്കൾ  , മികച്ച മുൻനിര – ജാബിർ (ജഹ്റ സ്‌ട്രൈക്കേഴ്‌സ്), നല്ല ഗോളി – ജസ്റ്റിൻ (മഹ്ബൂല), ടോപ് സ്‌കോറർ – എ .എസ് .ജമാൽ (അബു ഹലീഫ ), ഓൾ റൗണ്ടർ – ഹരി (മഹ്ബൂല), ബേസ്ഡ് ഡിഫൻഡർ – അന്റോണിയോ റിഗോ (സിറ്റി ), ഫെയർ പ്ലയെർ – ഷഫീക് എം കെ (ഖൈത്താൻ), ഫൈനലിലെ ആദ്യ ഗോൾ -ഇസ്മായീൽ (മഹ്ബൂല),ഏറ്റവും നല്ല കെ കെ എം എ കളിക്കാരൻ -സൽമാൻ ഖാൻ , ഏറ്റവും അച്ചടക്കമുള്ള ടീം-ജഹ്റ സ്‌ട്രൈക്കേഴ്‌സ് .

വെള്ളിയാഴ്ച ഉച്ചക് നടന്ന ചടങ്ങിൽ   യു  ഷറഫലി ടൂർണമെന്റ് കിക്ക്‌ ഓഫ് ചെയ്തു . ഉദ്ഘാടന സമ്മേളനത്തിൽ ഫുട്ബോൾ കമ്മിറ്റി ചെയർമാൻ ഹംസ പയ്യന്നൂർ അദ്യക്ഷനായിരുന്നു.  വിവിധ സ്പോണ്സർമാരായ, അഷ്‌ഫാക് അമനത് (ഓൺ കോൺസ്ററ്) ,രാധാകൃഷ്ണൻ (ബഹ്റ അൽ-സായർ കമ്പനി ),സായിദ് ഖാൻ ( എ & കെ മെഡിക്കൽ കമ്പനി) , നാസർ പട്ടാമ്പി (കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ്) , സിദ്ധീഖ് (ഗോ എയർ) , ഷഫീക്(ബി ഇ സി) , ഫൈസൽ മെട്രോ മെഡിക്കൽ കെയർ) , ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു . സ്പോണ്സർമാർക് മൊമെന്റോ സമ്മാനിച്ചു .  ടൂർണമെന്റിൽ പൂർണ്ണസമയത്തും വൈദ്യ സഹായം നൽകിയ മെട്രോ മെഡിക്കൽ കെയർ  ടീമിന് പ്രത്യേക  ഉപഹാരം  നൽകി.  ജനറൽ കൺവീനർ ഷംസീർ നാസർ , മൊയ്‌ദു കെ ഒ , ഗ്രൗണ്ട് കൺട്രോളർ കമറുദ്ധീൻ , വളണ്ടിയർ കാപ്റ്റൻ അസ്‌ലം ഹംസ , മജീദ് റവാബി , സംസം റഷീദ് , മുനീർ കുണിയ , വി അബ്ദുൽകരീം , എം പി സുൾഫിക്കർ എന്നിവർ ടൂർണമെന്റിന്റെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.