മാവേലിക്കര അസോസിയേഷൻ  കുവൈറ്റ്  ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി .

0
28
ജലീബ് : മാവേലിക്കര അസോസിയേഷൻ കുവൈറ്റ്  മുൻ പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി . ഇരുപത്തിയാറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫിലിപ്പ് സംഘടനക്ക് നൽകിയ സംഭാവനകൾ രക്ഷാധികാരികളായ സണ്ണി പത്തിചിറയും, ബിനോയ് ചന്ദ്രനും അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ജി എസ് പിള്ളൈ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് രാജീവ് നാടുവിലേമുറി ആശംസകൾ അർപ്പിച്ചു . തുടർന്നു സംഘടനയുടെ മൊമെന്റോ രക്ഷാധികാരികളായ സണ്ണി പത്തിചിറയും , ബിനോയ് ചന്ദ്രനും ചേർന്ന് നൽകി.
സംഘടനയെയും സംഘടന നൽകിയ ഒരു പറ്റം നല്ല സുഹൃത്തുക്കളെയും  ജീവന് തുല്യം സ്നേഹിക്കുന്നതായി  വികാരഭരിതനായി മറുപടി  പ്രസംഗത്തിൽ ഫിലിപ്പ് തോമസ് പറഞ്ഞു.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി, മാത്യു  ചെന്നിത്തല ,മാത്യു കരൂർ, ജോമോൻ ജോൺ ,ടിജി മാത്യു ,രവീന്ദ്രനാഥ് ,ശശി ചെല്ലപ്പൻ,ഗിരീഷ്,സുബാഷ്,രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി .