മുഹമ്മദ് നബി ജീവിതവും സന്ദേശവും; എക്സിബിഷൻ നവംബർ 15 ന്

0
19

കുവൈത്ത്: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി വിപുലമായ എക്സിബിഷൻ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്നതാണ് എക്സിബിഷൻ പ്രമേയം. പ്രവാചക ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളും പ്രവാചക അധ്യാപനങ്ങളും എക്സിബിഷനിൽ ദൃശ്യവത്കരിക്കപ്പെടും.

കുവൈത്തിലെ സ്കൂളുകൾ, മദ്‌റസകൾ,  കെ. ഐ  ജി. ഏരിയകൾ, സംഘടനകൾ, വ്യക്തികൾ എന്നീ വിഭാഗങ്ങളാണ് എക്‌സിബിഷനിൽ പങ്കെടുക്കുന്നത്. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന
പ്രദർശനങ്ങൾക്ക് യഥാക്രമം 50, 30, 20 ദീനാറിന്റെ സമ്മാനങ്ങൾ ഉണ്ടായിരിക്കും.

നവംബർ 15 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ രാവിലെ 9 മണിക്ക് തുടങ്ങുന്ന എക്സിബിഷൻ വൈകീട്ട് 5 മണി വരെ തുടരും. സന്ദർശകർക്ക് രാവിലെ മുതൽ എക്സിബിഷൻ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

എക്‌സിബിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.kigkuwait.com എന്ന അഡ്രസ്സിലോ
https://forms.gle/nxfwP9gbQyQF9WcN6
എന്ന ലിങ്കിലോ പോയി റെജിസ്ട്രേഷൻ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 99309623,69994975 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാ