തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരള പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ കൊല്ലം ജില്ലയിലും വൈകുന്നേരം പത്തനംതിട്ടയിലും സന്ദർശിക്കും. എൽഡിഎഫിന്റെ നേതൃത്വത്തിലാണ് യാത്ര നടത്തുന്നത്. പരിപാടിയിൽ നിന്ന് NSS വിട്ടു നിൽക്കും, സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് NSS താലൂക്ക് യൂണിയൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ചരിത്ര വിജയം നേടാനായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേരള പര്യടനത്തിന് ഇറങ്ങുന്നത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആണ് മുഖ്യമന്ത്രിയുടെ കേരള യാത്രയിലൂടെ സിപിഎം ലക്ഷ്യമാക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തെരഞ്ഞെടുപ്പിന്റെ എൽഡിഎഫ് പ്രകടന പത്രിക തയാറാക്കുന്നത്.