മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നടക്കും

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിക്ക് രാഷ്‌ട്രപതി ഭവനിൽ നടക്കും. കേരളത്തിൽ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയുടെയും സത്യപ്രതിജ്ഞ നടന്നേക്കും.ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.സത്യപ്രതിജ്ഞ ചടങ്ങിൽ ലോക നേതാക്കളടക്കം 8000ലധികം വിശിഷ്ട അതിഥികൾ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.പിമാർക്കും അവരുടെ പങ്കാളിക്കും മൂന്ന് അതിഥികൾക്കും ഒപ്പമെത്താമെന്ന് യോഗത്തിൽ അറിയിച്ചു.