മൈസൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രശസ്ത നർത്തകി അലീഷ മരിച്ചു

0
37

മാനന്തവാടി: പ്രശസ്ത നർത്തകിയും റിയാലിറ്റി ഷോ താരവുമായ അലീഷ (35) വെള്ളിയാഴ്ച രാത്രി മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവ് ജോബിനൊപ്പം ഒരു നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മൈസൂരിൽ വെച്ച് കാർ നിയന്ത്രണം വിട്ടാണ് അപകടം നടന്നത്. അലീഷയെയും ജോബിനെയും ഉടൻ തന്നെ ഒരു പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ബന്ധുക്കൾ പറഞ്ഞു. അലീഷയുടെ നില ഗുരുതരമായതിനാൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കേരളത്തിലേക്ക് ഉള്ള യാത്രാമധ്യേ മരണമടയുകയായിരുന്നു .ഭർത്താവ് ജോബിന് നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, സുഖം പ്രാപിച്ചുവരികയാണ്. എബിസിഡി എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്ന അലീഷ, വിവിധ റിയാലിറ്റി ഷോകളിലും ടെലിവിഷൻ പരിപാടികളിലും പരിചിതയായിരുന്നു.  മകൾ എലീന എഡ്വിഗ ജോബിൻ.