യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ട് വരാൻ അനുവദിക്കണമെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങൾക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയത് മൂലം തൊഴിലാളിക്ഷാമം അനുഭവിക്കുന്നതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ . ഇത് തന്ത്രപരമായ പദ്ധതികളെ ബാധിക്കുന്നതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അധികൃതരെ അറിയിച്ചു. ആഗസ്റ്റ് മുതൽ അത്തരം പദ്ധതികൾ നിലച്ചിരിക്കുകയാണ്. അതിനാൽ നിയന്ത്രണം എർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ കൊണ്ട് വരാൻ അനുവദിക്കണമെന്നാവശ്യമാണ് കോർപ്പറേഷൻ ബന്ധപ്പെട്ട സർക്കാർ അധികൃതരുടെ മുന്നിൽ വെച്ചിരിക്കുന്നത്.