ഷാർജ: യുഎഇയിൽ അപാർട്മെന്റിലെ ജനലിൽ നിന്ന് വീണ് കുരുന്ന് ബാലന് ദാരുണാന്ത്യം. അബുഷഹർഷ ഏരിയയില്‍ പതിനൊന്നാം നിലയിലുള്ള അപാർട്മെന്റിൽ നിന്നാണ് ആറുവയസുകാരനായ കുട്ടി താഴേക്ക് പതിച്ചത്. ഓട്ടിസം ബാധിതനായ കുട്ടി ജനലിന് സമീപത്തുള്ള കസേരയിൽ കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് മാതാപിതാക്കളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.
അപകടം നടന്ന വിവരം അറിഞ്ഞയുടൻ തന്നെ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് ഡിപാർട്മെന്റിലേക്ക് മാറ്റി.
കെട്ടിടത്തിൽ നിന്ന് വീണ് കുട്ടികൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ യുഎഇയിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയിരുന്നു. ഇതിന് പുറമെ ബോധവത്കരണവും ആരംഭിച്ചിരുന്നു.