യുഎഇയിൽ മലയാളി ബാലൻ വീടിനുള്ളിൽ മരിച്ച നിലയിൽ

0
5

ഷാർജ: പ്രവാസിയായ മലയാളി ബാലൻ യുഎഇയിൽ മരിച്ച നിലയിൽ. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബയുടെയും മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കുട്ടിയെ ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരമെഡിക്കല്‍ സംഘങ്ങള്‍ ഫ്ലാറ്റിലെത്തിയെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. വിവിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്.