യുഡിഎഫ് കൺവീനർ സ്ഥാനം ബെന്നി ബെഹനാൻ എംപി രാജിവെച്ചു.

ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ബെന്നി പറഞ്ഞു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.
തന്റെ സ്ഥാനത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അത് കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല’, ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

‘മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വേദനിപ്പിച്ചു. ഒരു ദേശീയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് താന്‍ കണ്‍വീനറായത്. അത് ഒഴിവാക്കുകയാണ്. സ്ഥാനവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാകുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അടിസ്ഥാന രഹിതമായ ആരോപണത്തില്‍ മറുപടി പറയാതെ വയ്യ. നല്ലത് മാറി നില്‍ക്കുന്നതാണ്. പാര്‍ട്ടിക്ക് വേണ്ടി ശക്തമായി നിലകൊള്ളും’, ബെന്നി ബെഹനാന്‍ വ്യക്തമാക്കി.