യൂണിമണി – മെട്രോ മെഡിക്കൽസ് സ്പെഷ്യൽ ഓഫർ. 

0
18

കുവൈറ്റിലെ ആതുരസേവന രംഗത്ത് സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് സേവന രംഗത്ത് പുതിയ സ്കീമുകൾ ആരംഭിക്കുമെന്ന്  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ ആശുപത്രികളിൽ വർദ്ധിപ്പിച്ചിരിക്കന്ന ഫീസും ചികിത്സയിലെ കാലതാമസവും വർദ്ധിച്ചു വരുന്ന സമകാലിക സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ നിന്നും ലഭിക്കുന്ന  സഹായ പദ്ധതികൾ പ്രാവസ സമൂഹത്തിന് ആശ്വാസകരമാണ്.

ആതുര സേവന രംഗത്ത് നാലു വർഷം പിന്നിടുന്ന മെട്രോ മെഡിക്കൽസ് 33000 രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്.  മെട്രോ മെഡിക്കൽസിനെ ഒരു ജനകീയ ആതുരസേവന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്  സി. ഇ. ഒ. മുസ്തഫ ഹംസ വ്യക്തമാക്കി.

ചികിത്സയ്ക്കും അനുബന്ധ പരിക്ഷണങ്ങൾക്കും 15% കിഴിവ് അനുവദിച്ചിട്ടുണ്ട്. യൂണിമണി ഏർപ്പെടുത്തിയിരിക്കുന്ന 1000 കുവൈറ്റി ദിനാർ ഉപഭോക്താവിന് മരണം സംഭവിച്ചാൽ നൽകുന്നതിനും പദ്ധതിയുണ്ട്. (ഉപാധികളോടെ എന്നു മാത്രം)

യൂണിമണിയുടെ ഉപഭോക്താക്കൾ മെട്രോ മെഡിക്കൽസിന്റ  സൗജന്യം പരമാവാധി  ഉപയോഗപ്പെടുത്തണമെന്ന് രൻജിത് പിള്ള , ഫെയ്സൽ ഹംസ, മുസ്തഫ ഹംസ എന്നിവർ വാർത്താ സമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു.