രചനാ ക്രിയേഷൻസ് കുവൈറ്റ്,  ശ്രീകൃഷ്ണ ഭക്തിഗാന ആൽബം  കുവൈറ്റിൽ  റീലീസ് ചെയ്തു .

0
26
“ദർശനാമൃതം ” എന്ന സംഗീത  ആൽബത്തിനായ്
കുവൈറ്റിലെ മലയാളി പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ  ഈ വിഷുവിന് മനോഹരമായ ഭക്തിഗാനം  പുറത്തിറങ്ങി.
കുവൈറ്റിലെ  സാംസ്കാരിക പ്രവർത്തകനായ വിഭീഷ് തിക്കോടിയുടെ സംവിധാനത്തിൽ രൂപകൊണ്ട ഈ ആൽബത്തിലെ ഗാനരചന  നിർവ്വഹിച്ചത്  ജിഷ ജേക്കബാണ്.
രാഗതരംഗ് മ്യൂസിക്ക് സ്കൂളിലെ അദ്ധ്യാപകനും സംഗീത സംവിധായകനുമായ മനോജ് കാഞ്ഞങ്ങാട്ട് സംഗീതം പകർന്ന കൃഷ്ണ ഭക്തിയും പ്രേമവും തുടിക്കുന്ന ഈ ഗാനം ആലപിച്ചത് യുനൈറ്റഡ് ഇന്ത്യൻ സ്കളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി റിൻഷ ആൻ കോശിയാണ്..
കുവൈറ്റിൽ പൂർണ്ണമായി ചിത്രീകരണം നടത്തിയ ഈ ആൽബത്തിന്
സൗണ്ട് എൻഞ്ചിനയർ നെബു അലാക്സാണ്ടർ, ചായഗ്രാഹകൻ ഗിരീഷ് ബിനാസെ , ശബ്ദമിശ്രണം നൽകിയ  അനുപ് വൈറ്റ് ലാൻറ്, പയ്യന്നൂർ എന്നിവരുടെ അണിയറ പ്രവർത്തനങ്ങൾ ആൽബത്തെ കൂടുതൽ ശ്രദ്ധേയമാക്കി.