“രജതോത്സവം -2019”-കെ കെ സി എ ടീമുകൾ വിജയികളായി 
കുവൈറ്റ്: കുവൈറ്റ് മലങ്കര  റൈറ്റ് മൂവ്മെന്റ് (K M R M ) സംഘടിപ്പിച്ച “രജതോത്സവം -2019”-ൽ  കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷനെ  (K K C  A ) പ്രതിനിധീകരിച്ച് പങ്കെടുത്ത മാർഗംകളി ടീമിന് ഒന്നാം സ്ഥാനവും, മിനി ഗാനമേള ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. 
ശ്രീമതി എൽസമ്മ ടൈറ്റസിന്റെ   പരിശീലനത്തിൽ ഇറങ്ങിയ മാർഗംകളി ടീമിൽ മരിയ ടൈറ്റസ്, ആൻ മരിയ റെജി, ആർലിൻ റെജി, പ്രസില്ല മനോജ്, ലിനറ്റ് ജോസഫ്,മെറിൻ ജോർജ്‌ ,എയ്ഞ്ചൽ മരിയ ഷിബു, ഡിയോണ ജയേഷ്, ജോവാന ജോസഫ് എന്നിവരായിരുന്നു അംഗങ്ങൾ. 
ശ്രീ ബിജു സൈമൺ കവലക്കലിന്റെ  നേതൃത്വത്തിലുള്ള ഗാനമേള ടീമിൽ ആഫ്രിൻ  ബിജു, ആൽഫിൻ ബിജു എന്നിവരായിരുന്നു അംഗങ്ങൾ. 
കുവൈറ്റിലെ എല്ലാ ക്രിസ്ത്യൻ സമുദായ സംഘടനകളും പങ്കെടുത്ത പ്രോഗ്രാമിൽ അഭിമാനകരമായ നേട്ടം കൈവരിച് , കെ കെ സി എ യുടെ നാമം ഉയർത്തിയ ഇരു ടീമുകളെയും കെകെസിഎ നേതൃത്വം അഭിനന്ദിച്ചു.