രജനീകാന്ത് ഏപ്രിലിൽ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് റിപ്പോര്‍ട്ട്

0
16

ചെന്നൈ: കമൽ ഹാസന് പിന്നാലെ തമിഴ് താരം രജനീകാന്തും രാഷ്ട്രീയത്തിലേക്ക്. സൂപ്പർ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് കുറച്ചു കാലങ്ങളായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഏപ്രിലിൽ രജനി പാർട്ടി പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. താരത്തിന്റെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയനാണ് ഇത് സംബന്ധിച്ച് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ബിജെപിയുമായി സഖ്യമുണ്ടാക്കുമോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയില്ലെങ്കിലും ടിടിവി ദിനകരനുമായി സഖ്യം ഉണ്ടാക്കിയാൽ പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് താരം ഭയക്കുന്നുവെന്നും തമിഴരുവി അറിയിച്ചു. ഇയാളുടെ വാക്കുകൾ അനുസരിച്ചാണെങ്കിൽ ഏപ്രിലിൽ രജനി സ്വന്തം പാർട്ടി പ്രഖ്യാപിക്കും. സെപ്റ്റംബർ ആദ്യവാരത്തോടെ രാഷ്ട്രീയ പദ്ധതികളും ആദർശങ്ങളും ജനങ്ങളെ അറിയിക്കാന്‍ സംസ്ഥാന പര്യടനം ആരംഭിക്കും.