രാജാവിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻ എം.പി കുറ്റക്കാരനല്ലെന്ന് അപ്പീൽ കോടതി

കുവൈത്ത് സിറ്റി: വ്യാജവാർത്ത നൽകിയെന്നും രാജാവിനെ അപകീർത്തിപ്പെടുത്തിയെന്നുമുള്ള കേസിൽ മുൻ എം. പി ദുവൈലയേ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ വിധി അപ്പീൽ കോടതി അംഗീകരിച്ചു. ഈജിപ്റ്റിൽ താമസിക്കുന്ന കോവിഡ് ബാധിച്ചവർ കുവൈത്തിൽ പ്രവേശിച്ചെന്നും, കുവൈറ്റ് അമീറിനെതിരെ കുറ്റകരമായ ആരോപണങ്ങൾ ഉന്നയിക്കുകയും സ്മാർട് ഫോൺ ദുരുപയോഗം ചെയ്തെന്നുമുള്ള കേസിലും ദു വൈലയേ കുറ്റവിമുക്തനാക്കി.

വ്യാജവാർത്ത നൽകിയതിലൂടെ രാജ്യത്തെ ആഭ്യന്തര സാഹചര്യം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നും അമീറിനെതിരെ അപകീർത്തിരമായ പരാമർശം ട്വിറ്ററിൽ പോസ്റ്റ് ചെയ്തെന്നുമായിരുന്നു പബ്ളിക് പ്രോസിക്യൂട്ടർ ഉന്നയിച്ച ആരോപണം.