സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്‌കുമാറിനെ പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അമ്മ കസ്തൂരി. മകനെ കൊലപ്പെടുത്തിയത് പൊലീസിന് കൈക്കൂലി നൽകാഞ്ഞതിനാലാണെന്ന് കസ്തൂരി ആരോപിച്ചു. രാജ്‌കുമാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും കസ്തൂരി കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജിൽ എത്തിയാണ് മകന്റെ മൃതദേഹം കണ്ടത്. രാജ്‌കുമാറിന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു.മൃതദേഹത്തിൽ പാടുകൾ കണ്ടിരുന്നെന്നും അമ്മ കസ്തൂരി കൂട്ടിച്ചേർത്തു. രാജ്‌കുമാറിനെ പോലീസ് ജീപ്പിലിട്ട് മർദ്ദിച്ചു. റൂൾ തടി കൊണ്ട് മർദ്ദിച്ചതായും കസ്തൂരി വെളിപ്പെടുത്തി.