രാത്രി എട്ടു മണി മുതൽ പുലർച്ചെ 4 മണി വരെ വാണിജ്യ വിമാന സർവീസുകൾ താത്കാലികമായി നിർത്തി വെക്കും

കുവൈത്ത് സിറ്റി: രാത്രി എട്ടു മണി മുതൽ പുലർച്ചെ 4 മണി വരെ വരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ നിർത്തിവെക്കും. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനമെന്നാണ് സൂചന. അല്ലാത്ത സമയങ്ങളിൽ സർവീസ് സാധാരണഗതിയിൽ തുടരുമെന്നും എന്നും അധികൃതർ അറിയിച്ചു. അധ്യാപന ശേഷിയുള്ള കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇതിൽ കടുത്ത ആരോഗ്യ മാനദണ്ഡങ്ങളും പരിശോധനകളും പാലിച്ചാണ് കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ട് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് അധിക ജോലിഭാരം ഇതുമൂലം ഉണ്ടാകുന്നുണ്ട് ഉണ്ട് ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് എട്ടു മണിക്കൂർ ടൂർ ഇടവേള ലഭിക്കുന്ന രീതിയിൽ പുതിയ നിർദ്ദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചത്. എന്നാൽ ചരക്ക് വിമാനങ്ങൾക്ക് ഇത് ബാധകമല്ല.