വായാനാട്ടിൽ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ വർഗീയ പരാമർശങ്ങളുടെ ബി ജെ പി നേതാക്കൾ . അവസാനം അധിക്ഷേപ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും. നാഗ്‍പൂരിൽ നിതിൻ ഗഡ്‍കരിയുടെ തെരഞ്ഞെടുപ്പ് മ്മേളനത്തിനിടെയായിരുന്നു മുസ്ലിം ലീഗിന്‍റെ പതാകയെ പാക്കിസ്ഥാൻ ദേശീയപതാകയുമായി താരതമ്യം ചെയ്തു കൊണ്ട് അമിത്ഷാ പ്രസംഗിച്ചത്.
വയനാട്ടിലെ കോൺഗ്രസ് റാലി കണ്ടാൽ അത് നടക്കുന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് പറയാൻ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. നാമനിർദേശ പത്രിക സമർപ്പണ ദിവസം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഉയർത്തിയ പതാകയെ പരാമർശിച്ചാണ് അമിത്ഷായുടെ പ്രസ്താവന