രോഗബാധിതരുടെ എണ്ണം 5,48,318 ആയി

തുടച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20,000 നടുത്ത് കൊവിഡ് ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,48,318 ആയി. 380 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് മരിച്ചത്. ഇതൊടെ മരണസംഖ്യ 16,475 ആയി ഉയർന്നു.