റസിഡൻസി നിയമലംഘകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്

കുവൈത്ത് സിറ്റി: റസിഡൻസി നിയമലംഘകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, നിലവിൽ ഏകദേശം 171,000 പേർ നിയമലംഘകരായുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 74,000 പ്രവാസികൾ ആർട്ടിക്കിൾ 14 ഉം ആർട്ടിക്കിൾ 20 പ്രകാരമുള്ള 63,000 വീട്ടുജോലിക്കാരുമുണ്ട്. സന്ദർശക വിസയിൽ വന്നു നവംബർ അവസാനത്തോടെ രാജ്യം വിടാൻ കഴിയാതിരുന്നവരും ഇതിലുണ്ട്. ആർട്ടിക്കിൾ 14 പ്രകാരം താത്കാലിക വിസ കൈവശമുള്ള സ്വകാര്യമേഖല തൊഴിലാളികളായായ നിയമലംഘകരു ടെ എണ്ണം 33,000ത്തോളം വരും.
ആർട്ടിക്കിൾ 14 വിസ കൈവശമുള്ളവർ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അനുമതി വാങ്ങി സ്റ്റാറ്റസ് ഭേദഗതി ചെയ്യേണ്ടതുണ്ട്.
ചില രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതുമൂലം പ്രവാസികൾക്ക് തിരിച്ചു പോകാനാവാത്തതും വർധനയ്ക്ക് കാരണമായി.
ഡിസംബർ അവസാനത്തോടെ നിയമലംഘകർക്ക്സ്റ്റാ റ്റസ് ശരിയാക്കാനോ ഭേദഗതി വരുത്താനോ ഉള്ള സമയപരിധി അവസാനിക്കും. ഇതിനുശേഷം
ആഭ്യന്തര മന്ത്രാലയം നിയമലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷാ കാമ്പെയ്‌ൻ ആരംഭിക്കും. നിലവിൽ പിഴ അടച്ചുകൊണ്ട് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ സർക്കാർ സംവിധാനം ഒരുക്കിയിരുന്നു എന്നാൽ ആയിരത്തോളം പേർ മാത്രമാണ് നിലവിൽ ഇത് ഉപയോഗപ്പെടുത്തിയത്.