കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്ന റസിഡൻഷ്യൽ ഏരിയകളിലെ ഇരു വശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ നീക്കം ചെയ്യാൻ പൗരന്മാരോടും താമസക്കരോടും ആവശ്യപ്പെട്ട് ആഭ്യന്തര-പൊതുമരാമത്ത് മന്ത്രാലയങ്ങൾ. റോഡിന്റെ അറ്റകുറ്റപ്പണികൾ തടസ്സം കൂടാതെ നടക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനുമാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികൾ സംബന്ധിച്ച അറിയിപ്പുകൾ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴിയും ഫ്ലൈയറുകൾ വഴിയും താമസക്കാർക്ക് ലഭിക്കും. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഉടമസ്ഥർ മാറ്റിയില്ലെങ്കിൽ അധികൃതർ നീക്കം ചെയ്യുമെന്നും അറിയിച്ചു.
Home Kuwait Informations റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇരുവശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കാൻ നിർദേശം