ഇന്ത്യക്ക് അഭിമാനമായി വീണ്ടുമൊരു ചെസ് ചാംപ്യൻ. മോണ്ടെനെഗ്രോയിലെ പെട്രോവാക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പിൽ 18 വയസുകാരൻ പ്രണവ് വെങ്കടേഷാണു കിരീടം നേടിയത്. 63 രാജ്യങ്ങളിൽ നിന്നായി 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ ഒമ്പത് പോയിന്‍റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. 17 വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്.