വനിതാവേദി കുവൈറ്റ്‌ – യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി

വനിതാവേദി കുവൈത്തിൻ്റെ കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി.

വെർച്വൽ പ്ലാറ്റ്ഫോമിലൂടെ അൽജലീബ്, അബ്ബാസിയ, അബുഹലീഫ, ഫാഹീൽ എന്നീ യൂണിറ്റ് സമ്മേളനങ്ങൾ യഥാക്രമം ഉപദേശക സമിതി അംഗങ്ങളായ ആർ. നാഗനാഥൻ, സജിതോമസ് മാത്യു, ടി. വി ഹിക്മത് എന്നിവർ ഉത്ഘാടനം ചെയ്തു.

യൂണിറ്റ് കൺവീനർമാരായ ഷിനി റോബർട്ട്‌, ടോളി തോമസ്, സുമതിബാബു, ദേവി സുഭാഷ്, എന്നിവർ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടുകളും, വനിതാവേദി കുവൈറ്റ് പ്രസിഡന്റ്‌ രമ അജിത്കുമാർ, ജന :സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംഘടന റിപ്പോർട് അവതരിപ്പിക്കുകയും ചർച്ചകൾക്ക് മറുപടി പറയുകയും ചെയ്തു .

അൽജലീബ് സമ്മേളനം ജിജി രമേശിനെ കൺവീനർ ആയും, ബിന്ദു സൈജു,ഷീജ സജി എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.

അബ്ബാസിയ യൂണിറ്റ് സമ്മേളനം ബിന്ദുജ കെ. വിയെ കൺവീനർ ആയും, മേഴ്‌സി ശശീന്ദ്രൻ,ജൂലിയറ്റ് ഗോമസ് എന്നിവരെ ജോയിന്റ് കൺവീനർമാരായും ആയും,അബുഹലീഫ യൂണിറ്റ് സമ്മേളനം സുമതി ബാബുവിനെ കൺവീനർ ആയും, സുനിത സോമരാജ്, പ്രസീത ജിതിൻ എന്നിവരെ ജോയിന്റ് കൺവീനർമാർ ആയും,ഫാഹീൽ യൂണിറ്റ് സമ്മേളനം കവിത അനൂപിനെ കൺവീനർ ആയും പ്രശാന്തി ബിജോയ്‌,ദീപ ഗോപി എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.

സ്ത്രീപദവി സംവരണവും സൗജന്യവുമല്ല, സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് കഠിന ശിക്ഷ നൽകുക, ഭരണാഘടനാ സ്ഥാപനങ്ങളുടെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയുക, ഇന്ത്യാ രാജ്യത്ത് ഫെഡറലിസം സംരക്ഷിക്കുക അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചു കിഫ്‌ബിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടികൾ എടുക്കുക തുടങ്ങിയ പ്രമേയങ്ങൾ വിവിധ സമ്മേളനങ്ങൾ പാസാക്കി.

വൈസ്പ്രസിഡന്റ് ബിന്ദു ദിലീപ്, ജോയിന്റ് സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശുഭ ഷൈൻ, ജിജി രമേശ്‌,ടോളി തോമസ്, സജിത സ്കറിയ, അജിത അനിൽകുമാർ, ദിപിമോൾ സുനിൽകുമാർ,വത്സ സാം, ദേവി സുഭാഷ്, സുമതിബാബു,ശ്യാമള നാരായണൻ, ബിന്ദു സജീവ്, എന്നിവർ പുതിയയൂണിറ്റ് ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

ഫർവാനിയ യൂണിറ്റ് കൺവീനർ നാട്ടിലേക്കു പോയ സാഹചര്യത്തിൽ പുതിയ കൺവീനറായി സൗമ്യ ജിഷ്ണു കുറുപ്പ്
ചുമതലയേറ്റു.