വയനാടിന് കൈത്താങ്ങായ്‌ കല കുവൈറ്റ്‌‌: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

കുവൈത്ത് സിറ്റി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈറ്റ് അടിയന്തര സഹായമായി 10 ലക്ഷം രൂപ ‌ കൈമാറി.
കോഴിക്കോട് PWD റെസ്റ്റ് ഹൌസിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ മുൻ വൈസ് പ്രസിഡന്‍റ് സണ്ണി സൈജേഷ്,കേന്ദ്ര കമ്മിറ്റി അംഗം ശരത് പി.വി എന്നിവരാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്,പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്,മുൻ MLA പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കല കുവൈറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള ക്യാമ്പയിനോട് കുവൈറ്റിലെ പ്രവാസി സമൂഹം അനുഭാവപൂർവ്വമായ സമീപനമാണ് പുലർത്തുന്നത്‌.വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്, ഈ ദുരന്തത്തെ അതിജീവിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അഭ്യർത്ഥിച്ചു.