വയനാട് പ്രകൃതി ദുരന്തം: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി : വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിലേക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത്. ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പുനരധിവാസ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം ആയിരിക്കും നടപടി സ്വീകരിക്കുകയെന്ന് സംഘടന ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.