കുവൈത്ത് സിറ്റി :കുവൈറ്റില്‍ കഴിഞ്ഞദിവസം പെയ്ത മഴയെ തുടർന്ന് നിരവധി തെരുവുകളിലും റോഡുകളിലും വെള്ളം കയറി. മഴ കാരണം കുവൈത്തിൽ വരും നാളുകളിൾ തണുത്ത കാലാവസ്ഥ ആയിരിക്കും. പകല്‍ സമയത്ത് മിതവും രാത്രികാലങ്ങളില്‍ തണുപ്പും ആയിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.കുറഞ്ഞ താപനില 11 മുതൽ13 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 20 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസും വരെയാകും.