വികലാംഗ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ

0
4

കുവൈത്ത് സിറ്റി: ബംഗ്ലാദേശ് സ്വദേശിയായ യുവാവ് വികലാംഗ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുവൈത്ത് സ്വദേശിനിക്ക് നേരെയായിരുന്നു അതിക്രമം. കാർ വാഷറായി ജോലി ചെയ്യുന്ന ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറി വൈകല്യമുള്ള സഹോദരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതായി ഇരയുടെ സഹോദരിയാണ് പരാതിപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അവർ സമയോചിതമായി ഇടപെട്ട്പ്രതിയെ പിടികൂടി.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ കുവൈറ്റ് യുവതിയോട്ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. എന്നിരുന്നാലും ഇയാൾ ചെയ്ത കുറ്റം നാടുകടത്തുന്നതിന് റഫർ ചെയ്യാൻ പര്യാപ്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതോടൊപ്പം ഇനി രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും.