‘വിദ്വേഷത്തിന് പകരം സ്നേഹം‌’: വേറിട്ട പ്രതിഷേധ പാതയിൽ വിദ്യാർഥികൾ

0
5

ന്യൂൂഡൽഹി: പൊലീസുകാരന് നേരെ റോസാപൂ നീട്ടി നില്‍ക്കുന്ന പെൺകുട്ടിയാണ് ഡല്‍ഹിയിലെ വിദ്യാർഥി പ്രതിഷേധ വേദിയിൽ നിന്ന് ഇന്ന് വൈറലായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തിയ ഡൽഹിയിലെ ജന്തര്‍ മന്തറിൽ നിന്നാണ് ഈ കാഴ്ച. ഏത് നിമിഷവും ഒരു സംഘര്‍ഷം മുന്നിൽക്കണ്ട് സർവ്വസന്നാഹവുമായി നിൽക്കുന്ന പൊലീസുകാരന് നേരെയാണ് പെൺകുട്ടി ചിരിച്ചു കൊണ്ട് ഒരു ചുവന്ന റോസപൂവ് നീട്ടുന്നത്.

ഇതാണ് തങ്ങളുടെ പ്രതിഷേധമാർഗമെന്നാണ് വിദ്യാർഥികൾ തന്നെ പറയുന്നത്. വിദ്വേഷത്തിന് പകരം സ്നേഹം..’അവര്‍ക്ക് മതിയാകും വരെ ഞങ്ങളെ ലാത്തിചാര്‍ജ് ചെയ്യാം. പക്ഷേ ഞങ്ങള്‍ റോസാപ്പൂക്കള്‍ തിരികെ നല്‍കും. അവരുടെ കണ്ണീര്‍ വാതകവും ജലപീരങ്കികളും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്.’ എന്നായിരുന്നു പ്രതിഷേധം നടത്താനെത്തിയവർ തന്നെ പറയുന്നത്.