കുവൈറ്റ്: രാജ്യത്തേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച രണ്ട് പേര്‍ കുവൈറ്റ് എയര്‍പോർട്ടിൽ പിടിയിൽ. കുവൈറ്റ് സ്വദേശിയും ഒരു ഇന്ത്യാക്കാരനുമാണ് കസ്റ്റംസിന്റെ പിടിയിലായത്.
യൂറോപ്പ്യന്‍ രാജ്യത്ത് നിന്നെത്തിയ കുവൈറ്റിയുടെ ബാഗില്‍ നിന്ന് ഹാശിഷ് ആണ് കണ്ടെത്തിയത്. ഇത് സ്വന്തം ആവശ്യത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ഇയാൾ അധികൃതരോട് പറഞ്ഞത്. ഇന്ത്യക്കാരന്റെ ബാഗിൽ നിന്ന് കഞ്ചാവിന്റെ 259 പാക്കറ്റുകളാണ് കണ്ടെത്തിയത്. ഏതാണ്ട് 1500ഗ്രാം തൂക്കമുണ്ടായിരുന്നു.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.