കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദി അറേബ്യ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, തുർക്കി, സിംബാബ്വേ, സെനഗൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുന്നൂറോളം പാകിസ്താനികളെ നാടുകടത്തിയതായി റിപ്പോർട്ടുകൾ. വിസ നിയമ ലംഘനങ്ങൾ, മനുഷ്യക്കടത്ത്, മറ്റ് നിയമ പ്രശ്നങ്ങൾ എന്നിവയെ തുടർന്നാണ് ഇവരെ നാടുകടത്തിയത്. നാടുകടത്തപ്പെട്ട് കറാച്ചിയിലെത്തിയ 220ഓളം പേരിൽ നിന്ന് 12 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
രണ്ടു ദിവസത്തിനുള്ളിൽ സൗദിയിൽ നിന്നു മാത്രം നാടുകടത്തപ്പെട്ടത് 47 പേരാണ്. ഇവർ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുകയോ തൊഴിൽ ദാതാവില്ലാതെ രാജ്യത്ത് ജോലി ചെയ്യുകയോ ഓൺലൈൻ വിസകൾ റദ്ദാക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യപ്പെട്ടവരാണ്.