വീട്ടുജോലിക്കാരി മകനെ കൊല്ലാൻ ശ്രമിച്ചതായി കുവൈത്ത്സ്വദേശി പോലീസിൽ പരാതി നൽകി

കുവൈറ്റ് സിറ്റി : എത്യോപ്യൻ സ്വദേശിനിയായ വീട്ടുജോലിക്കാരി തന്റെ മകനെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കുവൈത്ത് സ്വദേശി സാദ് അൽ അബ്ദുല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴുത്തിൽ മുറിവേറ്റ കുട്ടിയെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗ്ലാസ് പ്രതലത്തിൽ വീണതായും ഇതിനെ തുടർന്നാണ് കഴുത്തിന് പരിക്കേറ്റതെന്നും വീട്ടുജോലിക്കാരി പറഞ്ഞു. സംഭവത്തിൽ വേലക്കാരിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു
അതേസമയം, ബന്ധമില്ലാത്ത മറ്റൊരു കേസിൽ, ബെനിൻ റിപ്പബ്ലിക്കിൽ നിന്നുള്ള വീട്ടുജോലിക്കാരിക്കെതിരെ ഉടമ പോലീസിൽ പരാതി നൽകി. വീട്ടുജോലിക്കാരി തൻ്റെ 970 ദിനാർ വിലമതിക്കുന്ന സ്വർണ്ണ വളകളുമായി കടന്നുകളഞ്ഞത് ആയാണ് വഹാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്