കുവൈത്ത്: വീട്ടിലെ സഹായികളുടെ ശമ്പളം വൈകിക്കുന്ന സ്പോൺസർമാർക്ക് മുന്നറിയിപ്പുമായി കുവൈറ്റ്. വീട്ടു ജോലിക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ 10 ദിനാർ വരെ പിഴ ഈടാക്കുമെന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചിരിക്കുന്നത്. വീട്ടു ജോലിക്കായി എത്തുന്നവരിൽ അവരുടെ അവകാശങ്ങൾ സംബന്ധിച്ച അവബോധം വളർത്തിയെടുക്കുന്നതിനായി ഒരു ക്യാപെയ്നും മാൻപവർ അതോറിറ്റി തുടക്കം കുറിച്ചിട്ടുണ്ട്. വിവിധ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയയും പ്രചാരണങ്ങൾക്കായി ഉപയോഗപ്പെടുത്തും.
വീട്ടുജോലിക്കാരുടെ ശമ്പളത്തിൽ നിന്ന് ചെറിയ തുക പോലും കുറയ്ക്കാനും സ്പോൺസര്‍മാർക്ക് അവകാശമില്ലെന്ന കാര്യവും PAM ഊന്നിപ്പറയുന്നുണ്ട്.നിയമങ്ങൾ പാലിക്കണമെന്നും തൊഴിലാളികളെ അപമാനിക്കാതെ അനുകമ്പയോടെ പെരുമാറണം. വാർഷികാവധിക്കൊപ്പം ആഴ്ചയിൽ ഒരു ദിവസത്തെ അവധിക്കും വീട്ടുജോലിക്കാർക്ക് അവകാശമുണ്ട്. ഇതിന് പുറമെ ജോലിക്കാരുടെ സമ്മതമില്ലാതെ അവരുടെ ഐഡി കാർഡുകളോ പാസ്പോർട്ടോ പിടിച്ചു വയ്ക്കാനും നിയമപരമായി സ്പോൺസർക്ക് അധികാരമില്ലെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.