വ്യാജ പോലീസ് വേഷത്തിലെത്തി പ്രവാസിയെ കൊള്ളയടിച്ചു

0
17

കുവൈറ്റ് സിറ്റി: ഇന്ത്യക്കാരനായ പ്രവാസിയെ വ്യാജ പോലീസ് വേഷത്തിലെത്തിയ സംഘം ആക്രമിച്ചു കൊള്ളയടിച്ചതായി പരാതി. രണ്ട് പേരാണ് ആണ് പോലീസ് ആയി ആൾമാറാട്ടം നടത്തി പ്രവാസിയെ കൊള്ളയടിച്ചത്. ആക്രമണത്തിനിരയായ വ്യക്തി
ഫർവാനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കാറിലെത്തിയ രണ്ടംഗസംഘം ആണ് തന്നെ ദേഹോപദ്രവം ഏൽപ്പിച്ച് പണം തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്