ശനിയാഴ്ച രാവിലെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വേസ്

കുവൈത്ത് സിറ്റി: ശനിയാഴ്ച രാവിലെ നാല് മണി മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വേസ് അറിയിച്ചു. കുവൈറ്റ് വിമാനത്താവളം തുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ച പശ്ചാത്തലത്തിലാണിത് . ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു മുൻകരുതലെന്നോണം വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.