സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : അന്താരാഷ്ട്ര രക്തദാന ദിനത്തോടനുബന്ധിച്ചും കുവൈത്ത് തീപ്പിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചും പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷൻ (PDA)കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി ചേർന്ന്  2024 ജൂൺ 21 വെള്ളിയാഴ്ച രാവിലെ 9 മുതൽ 1 മണിവരെ അദാൻ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് സംയുക്ത രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ ഏകദേശം 50 അംഗങ്ങൾ രക്തം ദാനം ചെയ്യ്തു.ബി. ഇ. സി എക്സ്ചേഞ്ച്, മൈ ലെൻസ്‌ ഒപ്റ്റിക് എന്നിവർ പ്രധാന സ്പോൺസർമാരായ യ പരിപാടിയിൽ പി. ഡി.എ യുടെ നിരവധി അംഗങ്ങൾ പങ്കെടുത്തു.പി. ഡി. എ കുവൈത്ത് പ്രസിഡന്റ്‌ ലാലു ജേക്കബ് ഉത്ഘാടനം ചെയ്യ്ത ക്യാമ്പിൽ നിമീഷ് കാവാലം സ്വാഗതവും ബിജി മുരളി നന്ദിയും പറഞ്ഞു.പി. ഡി. എ ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു ഭാരവാഹികളായ റെജീന ലത്തീഫ്, ലാജി ഐസക്,ബി ഡി കെ ഭാരവാഹികളായ ജിതിൻ ജോസ്, മനോജ് മാവേലിക്കര എന്നിവർ സംസാരിച്ചു. ചിഞ്ചു ചാക്കോ,ചാൾസ് പി ജോർജ്, ബോബി ലാജി, ബെന്നി ജോർജ്,എബി അത്തിക്കയം,എം. എ. ലത്തീഫ്,ഷൈറ്റസ് തോമസ്, മാത്യു ഫിലിപ്പ്,നെവിൻ ജോസ്,ബിജു മാത്യു,അനീഷ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഉണ്ണികൃഷ്ണൻ,ശ്രീകുമാർ പുന്നൂർ,മുരളി വാഴക്കോടൻ, യമുന രഘുബാൽ,യൂസഫ് ഓർച്ച, പ്രവീൺ കുമാർ വി, ജോളി, ബീന തുടങ്ങിയവർ ക്യാമ്പിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ബി. ഡി. കെ കുവൈത്തിന്റെ സന്നദ്ധ രക്തദാന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കുവൈത്ത് ബ്ലഡ്‌ ബാങ്കിന്റെ അനുമോദനം ഡോക്ടർ റാണിയ ബി ഡി കെ കുവൈറ്റിനു കൈമാറി. ദീർഘ നാളത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബി. ഡി. കെ ഏയിൻജെൽസ് വിംഗ് കോർഡിനേറ്ററും പി ഡി ഏ അംഗവുമായ യമുന രഘുബാലിനു ചടങ്ങിൽ യാത്രയയപ്പ് നൽകി.സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.