കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിച്ചു നാട്ടിലേക്ക് പോവുന്ന കുവൈത്തിലെ സാമുഹൃ സന്നദ്ധ പ്രവർത്തകനും കെ ഐ ജിയുടെ മുതിർന്ന നേതാവുമായ സക്കീർ ഹുസൈൻ തുവ്വൂരിനു ഐ എം സി സി കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഇരുപത്തിയാറ് വർഷത്തെ പ്രവാസം ജീവിതത്തിൽ ഐ എം സി സി പോലുള്ള സംഘടനകളോട് സഹകരിക്കാൻ സാധിച്ചതിലും നിലപാടുകൾ ഉയർത്തിപ്പിടിച്ചു ഐ എം സി സി പ്രവർത്തിക്കുന്നതിലും അദ്ദേഹം സന്തോഷം പങ്കു വെച്ചു. ‘കുവൈത്തിലെ സംസ്കാരിക വേദികളിലെ വേറിട്ട രീതിയിലുള്ള പ്രഭാഷണവും, പെരുമാറ്റവും സക്കീർ ഹുസ്സൈന്റെ വലിയ പ്രത്യേകതകളായിരുന്നുവെന്ന് ആശംസകൾ നേർന്നു സംസാരിച്ചവർ പറഞ്ഞു. ഐംഎംസിസി പ്രസിഡണ്ട് ഹമീദ് മധൂറും ജ:സെക്രട്ടറി ഷെരീഫ് താമശ്ശേരിയും ചേർന്ന് സക്കീർ ഹുസൈന് ഉപഹാരം കൈമാറി .ഐ എം സി സി ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു ,അബൂബക്കർ എ ആർ നഗർ ,ഹാരിസ് പൂച്ചക്കാട്,റഷീദ് ഉപ്പള, മുനീർ തിരക്കരിപ്പൂർ, ഇല്യാസ് പള്ളിക്കര എന്നിവർ സംസാരിച്ചു.





























