സഫാത്ത് സ്ക്വയറിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

0
6

കുവൈത്ത് സിറ്റി: സഫത്ത് സ്‌ക്വയറിനു കുറുകെയുള്ള മുബാറക്കിയ മാർക്കറ്റിന് സമീപം ബസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഷ്യൻ പൗരന്മാരും ഒരു ഈജിപ്ഷ്യൻ വംശജനും പെടുന്നു. ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടായ ഉടൻതന്നെ സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും ജനറൽ ഫയർഫോഴ്സും എത്തി. പരിക്കേറ്റവരെ ഉടൻ തന്നെ അൽ-അമിരി ആശുപത്രിയിലേക്ക് മാറ്റി.