സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള നിരന്തരമായ അധിക്ഷേപങ്ങളെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ കൂടിയായ വിദ്യാർത്ഥിനി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുകയാണ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. പോലീസ് കേസെടുത്തു.