അബുദാബി: സാമ്പത്തിക ബാധ്യതയെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മാത്രം യുഎഇയിൽ പൂട്ടിയത് അൻപതോളം ബാങ്കുകൾ. വിവിധ ബാങ്കുകളുടെ 49 ബ്രാഞ്ചുകളാണ് പൂട്ടിയതെന്നാണ് കണക്കുകൾ. 930 ജീവനക്കാരെ പിരിച്ചു വിട്ടതായും റിപ്പോർട്ടുകളുണ്ട്. ബാങ്കുകളുടെ ലയനവും ചെലവ് ചുരുക്കല്‍ നയങ്ങളുമാണ് ജീവനക്കാരുടെയും ശാഖകളുടെയും എണ്ണം കുറയാന്‍ കാരണമായി പറയപ്പെടുന്നത്.
2019ലെ രണ്ടാം പാദത്തില്‍ ആകെ 36,448 ബാങ്ക് ജീവനക്കാരുണ്ടായിരുന്നത് മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 35,518 പേരായി കുറഞ്ഞു. യുഎഇ കേന്ദ്രബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ജൂണ്‍ മാസത്തില്‍ ആകെ 713 ബാങ്ക് ശാഖകളുണ്ടായിരുന്ന സ്ഥാനത്ത് സെപ്‍തംബറില്‍ 664 ശാഖകളായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ട് ബാങ്കുകള്‍ ലയിച്ചതോടെ രാജ്യത്തെ ആകെ കൊമേഴ്സ്യല്‍ ബാങ്കുകളുടെ എണ്ണം 59 ആയി. ഇവയില്‍ 38 എണ്ണം വിദേശ ബാങ്കുകളാണ്.
കഴിഞ്ഞ വര്‍ഷം മേയിൽ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്കുമായി ലയിക്കുകയും ഈ സ്ഥാപനം അല്‍ ഹിലാല്‍ ബാങ്കിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.