സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഫാദര്‍ പോള്‍ തേലക്കാട്. ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവരുടെ ചോദ്യം ചെയ്യലാണ് ഇന്നും തുടരുക. ഇരുവരുടെയും ലാപ് ടോപ് കംപ്യൂട്ടറുകള്‍ ഇന്നലെ സൈബര്‍ സെല്ലിലെ വിദഗ്ധര്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.

കംപ്യൂട്ടര്‍ പരിശോധിക്കുന്നതിനായി ഇന്നലെ ചോദ്യം ചെയ്യല്‍ നിര്‍ത്തി വെച്ചിരുന്നു ആവശ്യമെങ്കില്‍ ജാമ്യത്തിലുള്ള പ്രതി ആദിത്യയെയും വിളിച്ച് വരുത്താന്‍ പൊലീസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ആലുവ ഡി വൈ എസ് പി ഓഫീസില്‍ ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യല്‍ നടക്കും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ ഒന്നാം പ്രതിയാണ് ഫാദര്‍ പോള്‍ തേലക്കാട്. കേസില്‍ നാലാം പ്രതിയാണ് ഫാദര്‍ ആന്റണി കല്ലൂക്കാരന്‍. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഇരുവരും ചോദ്യം ചെയ്യലിന്‍ ഹാജരായത്.