സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സംഘടിപ്പിച്ചു

0
196

കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് ” സ്‌നേഹപിറവി ” ഡിസംബർ 20 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇ. സി. കെ, പള്ളിയിൽ വെച്ചു നടത്തപ്പെട്ടു. ഇടവക വികാരി റവ . സിബി പി. ജെ കരോൾ സർവീസിന് നേതൃത്വം നൽകുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. റോയ്. കെ. യോഹന്നാൻ ( സെക്രട്ടറി ,എൻ. ഇ. സി. കെ.) സജു വാഴയിൽ തോമസ് ( കെ.ടി.എം.സി.സി .) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടവക ക്വയർ മാസ്റ്റർ ലിനു .പി. മാണി കുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക കൊയർ കരോൾ ഗാനങ്ങൾ ആലപിച്ചു. സൺ‌ഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇടവക സെക്രട്ടറി റെജു ഡാനിയേൽ ജോൺ സ്വാഗതവും ട്രസ്റ്റി ബിജു സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. ഇടവക അംഗങ്ങളെ കൂടാതെ സഹോദരി സഭകളിൽ നിന്നുമുള്ള നിരവധി പേർ കരോൾ സർവീസിൽ വന്നു സംബന്ധിച്ചു.